ആര്യൻ കുടിയേറ്റവും പുതിയ ജനിതക പഠനങ്ങളും

കുറെയധികം ചർച്ച ചെയ്ത്‌ പഴകിയ വിഷയമാണ് ആര്യൻ അധിനിവേശ / കുടിയേറ്റ സിദ്ധാന്തം. പ്രോട്ടോ ഇൻഡോ യൂറോപ്യൻ homeland എന്ന രീതിയിൽ പല പ്രദേശങ്ങളും പല പുരാവസ്തു ഭാഷാ പണ്ഡിതന്മാരും കാലങ്ങളായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉദാഹരണം അർമേനിയ , മധ്യേഷ്യ എന്നിങ്ങനെ. എന്നാൽ പ്രോട്ടോ ഇൻഡോ യൂറോപ്യൻ ഭാഷകളുടെ വ്യാപനവുമായി ബന്ധപ്പെട്ട 2 പ്രധാന സിദ്ധാന്തങ്ങളാണ്

അനറ്റോളിയൻ സിദ്ധാന്തം (Anatolian hypothesis)
യംനായ സിദ്ധാന്തം (കുർഗൻ സിദ്ധാന്തം, yamnaya hypothesis)

ശാസ്ത്രജ്ഞനായ ഡേവിഡ് റൈഷ് അദ്ദേഹത്തിന്റെ പുസ്തകമായ ‘who we are how we got here’ എന്ന പുസ്തകം ഈ ജനിതക പഠനത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ഈ സിദ്ധാന്തത്തിന്റെ നിലവിൽ ഇന്ത്യയിലെ പ്രചാരകരിലൊരാളാണ് ടോണി ജോസഫ്. അദ്ദേഹത്തിന്റെ ‘Early Indians’ ഏറെ ജനപ്രീതി നേടിയ ബുക്ക് ആയിരുന്നു.

വിവരണം

പ്രധാനമായും നാല് ജനിതക പേപ്പേറുകളാണ് ഞാൻ ഇവിടെ പരിശോധിക്കാൻ പോകുന്നത്. അതിൽ ആദ്യത്തെ 3 എണ്ണം ഡേവിഡ്‌ റൈഷ് തന്നെ co author ആയിട്ടുള്ളവയാണ്.

പേപ്പർ 1

An Ancient Harappan Genome Lacks Ancestry from Steppe Pastoralists or Iranian Farmers

https://www.cell.com › cell › pdf
An Ancient Harappan Genome Lacks Ancestry from Steppe Pastoralists or …

പേപ്പർ 2

The formation of human populations in South and Central asia

https://scholar.harvard.edu › …PDF
Science Journals – Harvard University

പേപ്പർ 3

The genomic Formation of South and Central Asia

https://reich.hms.harvard.edu › …PDF
The Genomic Formation of South and Central Asia – David Reich Lab

പേപ്പർ 4

Ancient cattle genomics, origins, and rapid turnover in the Fertile Crescent

https://science.sciencemag.org/content/365/6449/173?rss=1/share

ഈ പേപ്പറുകൾ പരിശോധിക്കുന്നതിന് മുൻപ് Indo European ഭാഷകളുടെ വ്യാപനവുമായി ബന്ധപ്പെട്ടു നിലവിലുള്ള 2 hypothesis കളെ പറ്റി അറിഞ്ഞിരിക്കണം.

1. Anatolian hypotheses

ഈ സിദ്ധാന്തമനുസരിച് anatolian കർഷകരുടെ കുടിയേറ്റമാണ് ഇറാനിലേക്കും തുടർന്ന് South Asia യിലേക്കും കൃഷി വ്യാപിക്കാൻ കാരണമായത്. ഇന്നത്തെ Middle Eastഇൽ neolithic കാലഘട്ടത്തിൽ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ (PIE) സംസാരിക്കുന്നവർ അനറ്റോലിയയിൽ താമസിച്ചിരുന്നുവെന്ന് അനുമാനം. അവിടെ നിന്ന് കൃഷിയുടെ വ്യാപനത്തോടെ Indo European ഭാഷകളും Europe ലേക്കും മധ്യേഷ്യയിലേക്കും പിന്നീട് ദക്ഷിണേഷ്യയിലേക്കും(ഇറാൻ )വ്യാപിച്ചെന്നു അനുമാനിക്കുന്നു.

2. Yamnaya thesis

ഈ സിദ്ധാന്തപ്രകാരം കിഴക്കൻ യൂറോപ്പോ തെക്കൻ റഷ്യയിലെ പോണ്ടിക് സ്റ്റെപ്പ് പ്രദേശമോ ആണ് ആര്യജന്മസ്ഥാനം. മരിജാ ജീംബുട്ടാസ് ആണ് ഈ വാദത്തിൻ്റെ ഉപജ്ഞാതാവ്. ഡേവിഡ് W ആൻറണി ഈ വാദത്തിൻ്റെ ശക്തനായ വക്താവും. ഈ വാദമനുസരിച്ച് സ്റ്റെപ്പ് പ്രദേശത്തെ കുർഗൻ അല്ലെങ്കിൽ തുമുലസ് എന്നറിയപ്പെടുന്ന വമ്പൻ ശവമാടങ്ങൾ ആര്യന്മാരുടേതാണ്. ഇവിടെ നിന്ന് ധാരാളം അസ്ഥികൂടങ്ങളും ആയുധങ്ങളും ലോഹ ഉപകരണങ്ങളും, ആഭരണങ്ങളും, പാത്രങ്ങളും ഒക്കെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ തീസിസ് യാമ്നായ തീസിസ് എന്നും അറിയപ്പെടുന്നു. ഇവിടെ നാഗരിക സംസ്കാരം ഉടലെടുത്തത് B.C 3500ഓട് കൂടിയാണ്. ഈ സ്റ്റെപ്പ് പ്രദേശത്തു നിന്നും ആര്യന്മാർ B.C 3000ത്തോട് കൂടി സംഘമായി പല ഭാഗത്തേക്ക് കുടിയേറി. തുടർന്ന് B.C 2500നടുത്ത് ഇവരുടെ ഒരു സംഘം വടക്കൻ അഫ്ഗാനിലെ ബാക്ട്രിയാ പ്രദേശത്ത് എത്തിച്ചേരുകയും ബാക്ട്രിയാ മാർജിയാനാ പുരാവസ്തു സമുച്ചയം(Bactria Margiana Archeological Complex – BMAC) എന്ന് ഇന്നറിയപ്പെടുന്ന പ്രദേശത്തെ നാഗരികതയ്ക്ക് ജന്മം നൽകി. തുടർന്ന് പല സംഘങ്ങളായി B.C 2000ന് ശേഷം ഇവർ ഇന്ത്യയിലേക്ക് വരുകയും വൈദിക സംസ്കാരത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്തു. ബാക്ട്രിയയിലേയും സ്വാത് താഴ്വരയിലെ ഗാന്ധാര H ശ്മശാനത്തിലേയും ചില സാമ്യതകളും സ്റ്റെപ്പി ജനതയ്ക്ക് വൈദികാര്യമാരുടെ ചില ആചാരങ്ങളുമായി സാമ്യവും ഇവർ സങ്കൽപ്പിച്ചതിനാലാണ് ഈ വാദം മുന്നോട്ട് വയ്ക്കാൻ ജീംബുട്ടാസിനെ പ്രേരിപ്പിച്ചത്.

ഇവരുടെ വാദപ്രകാരം ആര്യരുടെ മുൻതലമുറയായ പ്രോട്ടോ ഇന്തോ യൂറോപ്യൻമാർ B.C.E 3500ൽ തെക്കൻ റഷ്യയിലെ സ്റ്റെപ്പീസ് പ്രദേശത്താണ് ഉദ്ഭവിച്ചത്. ഈ വാദത്തിന് ആധാരമായി ഇവർ ചൂണ്ടിക്കാട്ടിയത് സ്റ്റെപ്പ് പ്രദേശത്തെ കുർഗൻ എന്നോ തുമുലസ് എന്നോ വിളിക്കപ്പെടുന്ന ശവമാടങ്ങൾ കണ്ടെത്തിയതാണ്. ഈ ശവമാടങ്ങളിൽ ധാരാളം കുതിരയുടെ എല്ലിൻ കഷ്ണങ്ങളും രഥങ്ങളും ആയുധങ്ങളും അടക്കം ചെയ്യപ്പെട്ടിരുന്നു. അങ്ങനെ ഈ സിദ്ധാന്തത്തിന് കുർഗൻ സിദ്ധാന്തം എന്ന പേര് നൽകപ്പെട്ടു. ആര്യന്മാർ കുതിര വലിക്കുന്ന തേരുകളിലാണല്ലോ സഞ്ചരിച്ചിരുന്നത്. അതിനാൽ ഇവ ധാരാളം കാണപ്പെട്ട സ്‌റ്റെപ്പ് പ്രദേശം ആര്യ ജന്മദേശമായി ഇവർ കരുതി. ഇത്തരം പുരാവസ്തുക്കൾ ധാരാളമായി അടക്കം ചെയ്യപ്പെട്ട വലിയ ശവമാടങ്ങളാണ് കുർഗൻ.

ഇവരുടെ സിദ്ധാന്തമനുസരിച്ച് B.C.E 3000ൽ ആര്യന്മാർ യൂറോപ്പിലേക്ക് കുടിയേറി കോർഡോവ്, കാറ്റാകോമ്പ് എന്നീ സംസ്കാരങ്ങൾക്ക് ജന്മം നൽകി. ഇന്തോ-ഇറാനിയന്മാരുടേയും ആര്യന്മാരുടേയും ഉദ്ഭവിച്ചത് ഇന്നത്തെ കസാക്കിസ്ഥാനിലുള്ള സിന്തഷ്ട -ആൻഡ്രോനോവ സംസ്കാരത്തിലാണ്. B.C.E 2800ൽ സ്റ്റെപ്പി ഇന്തോ-യൂറോപ്യന്മാർ കസാക്കിസ്ഥാനിലുള്ള സിന്തഷ്ട സംസ്കാരത്തിൽ എത്തി വാസമുറപ്പിച്ചു. ഇവിടെ നിന്നാണ് ഇറാനിയന്മാരും ഇന്തോ-ആര്യന്മാരും ജനിച്ചത്. BCE 2000- 1700ൽ ഇന്തോ ഇറാനിയന്മാർ ഓക്സസ് നദീതീരത്തെ പുരാതന സംസ്കാരമായ ബാക്ട്രിയ – മാർജ്യാന പിടിച്ചെടുക്കുകയും തദ്ദേശീയ ജനതയുമായി കൂടികലരുകയും ചെയ്തു. ബാക്ട്രിയ – മാർജ്യാന പുരാവസ്തു സമുച്ചയം (BMAC) ൽ നിന്നും ഇന്തോ ആര്യന്മാർ സ്വാത് താഴ്വര വഴി പഞ്ചാബിൽ എത്തിച്ചേർന്നെന്നുമൊക്കെയെയാണ് ഈ വാദം പോകുന്നത്.

ഈ രണ്ട് സിദ്ധാന്തമനുസരിച്ചു south asia യിലേക്ക് മധ്യേഷ്യയിൽ നിന്ന് 2 പ്രമുഖ കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. ഒന്ന് കൃഷിയുടെ വ്യാപനവും രണ്ട് Indo European ഭാഷകളുടെ വ്യാപനവുമായി ബന്ധപ്പെട്ടും. സ്വാഭാവികമായും മധ്യേഷ്യൻ ജനിതകം ഇന്ത്യയിലെ ജനങ്ങളിൽ ഉണ്ടാകേണ്ടതാണ്.

ആദ്യമായി 2019 ഇൽ വസന്ത്‌ ഷിൻഡെയും കൂട്ടരും രാഖിഗഡിയിൽ നടത്തിയ പഠനത്തിന്റെപേപ്പർ പരിശോധിക്കാം.

ഇന്ത്യയിലേക്ക് കൃഷി വ്യാപിച്ചത് ഇറാനിൽ നിന്നുമല്ല!!

ഇറാനിലേക്ക് കൃഷി വ്യാപിക്കുന്നത് 7000-6000BCE യിൽ അനറ്റോളിയൻ കർഷകർ വഴിയാണ്( see the lineage marked as 3in screenshot). പക്ഷെ IVC clineനിലുള്ള Iranian related ancestry അതിലും മുൻപ് split ആയതാണ്. Belt cave sample ഇൽ നിന്നും മനസിലാകുന്നത് IVC യിലുള്ള Iranian related ancestry split ആകുന്നത് 10000BCE ക്ക് മുൻപാണ്(ഇറാനിയൻ പീഠഭൂമിയിൽ കാർഷികവൃത്തി തുടങ്ങുന്നതിന് മുൻപ്)(see the lineage marked as 1). ഇനി അതുമല്ലെങ്കിൽ Zagros പർവതനിരകളിലെ Ganj Dareh sample ഇൽ നിന്നും മനസിലാകുന്നത് IVC cline ഇൽ ഉള്ള Iranian related ancestry 8000BCE ക്ക് മുൻപ് ganj dareh Individual ഇൽ നിന്ന് split ആകുന്നു എന്നാണ്, zagros പർവതനിരകളിൽ അഥവാ ഇറാനിയൻ പീഠഭൂമി(Iranian plateau)യിൽ കാർഷികവൃത്തി ആരംഭിക്കുന്നതിന് മുൻപ്( see lineage marked as 2). Belt cave, Ganj Dareh എന്നിവിടങ്ങളിലെ samplesഉം രാഖിഗരി samples ഉം തമ്മിൽ compare ചെയ്താണ് ഈ പഠനം.

ഇതനുസരിച്ചു 4500 വർഷം പഴക്കമുള്ള skelton നിൽ ഇറാനിൽ നിന്നുമുള്ള കർഷകരുടെ ജനിതകം ഇല്ല. അതായത് anatoliaയിൽ നിന്നും കർഷകർ കുടിയേറി ഇറാനിലെത്തുകയും, അവിടെയുള്ള തദ്ദേശ്ശിയരുമായി കൂടിക്കലർന്നു. അതാണ് ഇറാനിയൻ കർഷക ജനിതകം. എന്നാൽ ഈ anatolian കർഷക ജനിതകം 4500 വര്ഷം മുൻപുള്ള ഇന്ത്യക്കാരിലോ ഇന്നത്തെ ഇന്ത്യക്കാരിലോ കാണുന്നില്ല. അതുകൊണ്ട് ഇന്ത്യയിൽ കൃഷി ഇറാനിൽ നിന്നുമല്ല അതിവിടെ തന്നെ Independently develop ആയതാവാമെന്നുള്ള അനുമാനത്തിൽ എത്തിച്ചേരുന്നു.

ഇറാനികളും ഇന്ത്യക്കാരും ഒരു common ancestry(പൊതുജനിതകം ) share ചെയ്യുന്നുണ്ട്. പക്ഷെ അത്
ഇറാനിൽ കൃഷി വ്യാപകമാകുന്നതിനും മുൻപാണ്, ചുരുങ്ങിയത് ഏകദേശം 8000 BCE(10000വർഷം )ക്ക് മുൻപ്.

പുരുഷ കേന്ദ്രീകൃതമായ കുടിയേറ്റത്തിന് തെളിവില്ല !

സ്റ്റെപ്പ്‌ ജനിതകത്തിന്റെ അളവ് പരിശോധി ക്കുമ്പോൾ സ്റ്റെപ്പ് ജനതയും സിന്ധു നദീതട സംസ്കാരത്തിലെ ആളുകളും
തമ്മിലുള്ള ഈ ഏറ്റുമുട്ടൽ ‘പൂർണ്ണമായും സൗഹൃദപരമായിരിക്കാൻ കഴിയില്ല’ എന്നാണ് ഡേവിഡ് റൈഷ് തന്റെ
‘who we are and how we got here’ എന്ന ബുക്കിൽ വിശദീകരിക്കുന്നത്.

David Reich explains that the preponderance of male Steppe DNA means that this
encounter between the Steppe pastoralists and the people of the Indus Valley Civilisation
‘cannot have been entirely friendly’. This male bias is standard for Indo-European
migration. In fact, when these Steppe pastoralists reached Europe, Reich’s research found an even larger proportion of male Steppe genes. In large parts of Western Europe, Steppe migrants almost completely displaced local males in a short time span, leading to one Danish archeologist postulating that the coming of these Indo-European speakers ‘must have been a kind of genocide’. This pattern, wrote David Reich in his 2018 book Who We Are and How We Got Here, ‘is exactly what one would expect from an Indo-European-speaking people taking the reins of political and social power 4,000 years ago’.


ഇതിൽ നിന്നും ഒരു അധിനിവേശത്തിലൂടെയോ കൂട്ടകുരുതിയിലൂ ടെയോ മാത്രമേ ഇത്രയും വലിയ ജനിതകമാറ്റം
ഉണ്ടാക്കുവാൻ സാധക്കുകയുള്ളു .
യൂറോപ്പിലേക്കുള്ള സ്റ്റെപ്പ് കുടിയേറ്റം അധിനിവേശ സ്വഭാവമുള്ളവയും പുരുഷന്മാർ മാത്രമടങ്ങുന്നതും ആയിരുന്നു .
ദക്ഷിണേഷ്യയിലേക്ക് വരുമ്പോൾ അവർ അതേ സാഹചര്യം അനുമാനിച്ചു , എന്നാൽ പാകിസ്താനിലെ സ്വാത്
താഴ്വാരത്തിൽ നിന്നും ലഭിച്ച അസ്ഥികളിൽ സ്റ്റെപ്പ് സ്ത്രീ ജീൻ ആണ് കൂടുതലും. അത് ആ അനുമാനങ്ങൾക്ക് വിപരീതമായിരുന്നു.

പേപ്പർ 2 പേജ് നമ്പർ 11

പേപ്പർ 2 ന്റെ supplementary പേപ്പറിൽ നിന്നും

https://reich.hms.harvard.edu/sites/reich.hms.harvard.edu/files/inline-files/2019_Science_NarasimhanPatterson_CentralSouthAsia_Supplement.pdf

മധ്യേഷ്യ വഴിയുള്ള സ്റ്റെപ്പ് കുടിയേറ്റത്തിനു തെളിവുണ്ടോ??

പേപ്പർ 2 പേജ് നമ്പർ 4

പേപ്പർ 3 പേജ് നമ്പർ 8

നേരത്തെ ബാക്ട്രിയ – മാർജ്യാന പുരാവസ്തു സമുച്ചയം (BMAC,Bactria Margiana Archeological Complex)ൽ നിന്നും ഇന്തോ ആര്യന്മാർ ഇന്ത്യയിലേക്ക് എത്തിച്ചേർന്നതെന്ന് പറഞ്ഞല്ലോ. പക്ഷെ നരസിംഹനും കൂട്ടരും നടത്തിയ പഠനത്തിൽ BMAC ജനിതകം ഇന്നത്തെ ഇന്ത്യക്കാരുടെ ജനിതകത്തിന്റെ source ആയി കണക്കാക്കാൻ പറ്റില്ല. കാരണം BMAC ജനിതകം anatolian കർഷകരുടെ ജനിതകത്തിന്റെ അളവ് കൂടുതലാണ്. എന്നാൽ anatolian കർഷകരുടെ ജനിതകം ഇന്നത്തെ ഇന്ത്യക്കാരിൽ ഇല്ല. പക്ഷെ തിരിച്ച് ഇന്ത്യൻ ജനിതകം (AHG ancestry) BMAC സൈറ്റുകളിൽ നിന്നുമുള്ള ശ്മശാനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മധ്യേഷ്യയിൽ നിന്ന് സ്റ്റെപ്പ് കുടിയേറ്റം നടന്നിട്ടില്ല എന്ന് മാത്രമല്ല 3300-2000 BCE കാലയളവിൽ ഇന്ത്യയിൽ നിന്നും മധ്യേഷ്യയിലേക്കു കുടിയേറ്റം നടന്നതായി തെളിവും ഉണ്ട്.

ഇന്ത്യൻ കന്നുകാലി breed ആയ zebu(Bos Indicus) വിന്റെ സാന്നിധ്യം യൂറോപ്പിലും മധ്യേഷ്യയിലും 

പേപ്പർ 4 പേജ് നമ്പർ 1

പേപ്പർ 4 പേജ് നമ്പർ 2

4000 വർഷങ്ങൾക്ക് മുൻപ് zebu(Bos Indicus) എന്നറിയപ്പെടുന്ന ഇന്ത്യൻ കന്നുകാലികൾ മധ്യേഷ്യയിലും (ഇറാൻ) caucasus പർവ്വതനിരകളിലേക്കും എത്തിപെട്ടതായി പഠനങ്ങൾ തെളിയിക്കുന്നു. മാത്രവുമല്ല യൂറോപ്പിലെ തനത് breed ആയ Bos taurus മായി inter mixing ചെയ്തതായും പഠനങ്ങൾ പറയുന്നു. Water buffalo, asian elephants എന്നിവയുടെ സാന്നിധ്യവും ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തു കാണപ്പെടുന്നു. കന്നുകാലികൾ യൂറോപ്പിലെത്തിയെങ്കിൽ കൂടെ മനുഷ്യരും പോയിട്ടുണ്ടാവും കാരണം അവ ഒറ്റയ്ക്ക് ഇത്ര ദൂരം സഞ്ചരിക്കില്ലല്ലോ! ഇത് പടിഞ്ഞാറോട്ടുള്ള മനുഷ്യകുടിയേറ്റത്തെ സൂചിപ്പിക്കുന്നു എന്നാണ് ഈ പേപ്പറിൽ പറയുന്നത് .

Meghalayan കാലഘട്ടത്തിലാണ് ഈ കുടിയേറ്റം നടന്നതെന്നും പറയുന്നു. 

Read about Meghalayan period 

https://www.google.com/amp/s/www.bbc.com/news/science-environment-44868527.amp

പല കുടിയേറ്റങ്ങളുടെ ആകെത്തുകയാണ് ഇന്ത്യക്കാരുടെ ജനിതകം എന്നും, അതിൽ 1-മത്തെ ആഫ്രിക്കൻ migration, 2-മത്തെ ഇറാനിയൻ കർഷരുടെ കുടിയേറ്റം, പിന്നെ സ്റ്റെപ്പ് കുടിയേറ്റം. ഇതിൽ ഇറാനിയൻ കർഷക കുടിയേറ്റം നടന്നിട്ടില്ലെന്നും സ്റ്റെപ്പ് കുടിയേറ്റത്തിന്റെ ശരിയായ പാത നിർണ്ണയിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യക്കാരും ഇറാനികളും(മധ്യേഷ്യക്കാർ) ഒരു പൊതു ജനിതകം share ചെയ്യുന്നുണ്ട്. പക്ഷെ അത് 10000വർഷങ്ങൾക്ക് മുൻപ് split ആയതാണ്. അതിന് ശേഷം വലിയ രീതിയിലുള്ള മറ്റൊരു മധ്യേഷ്യൻ കുടിയേറ്റവും ഈ പറയുന്ന കാലഘട്ടതിലോന്നും (around 1500 BCE)ഇന്ത്യയിലേക്ക് ഉണ്ടായിട്ടില്ല.